”ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം അനിവാര്യം”- കുമ്മനം രാജശേഖരൻ

ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. സർക്കാർ ഉടൻ തന്നെ സിബിഐ അന്വേഷണത്തിന് ശുപാർശ നൽകണമെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റ്‌ക്കും അംഗങ്ങൾക്കും രാജിവെക്കണമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.
വിദഗ്ദ്ധമായ അന്വേഷണം നടത്താൻ കഴിയുക സിബിഐക്കു മാത്രമാണെന്നും അന്വേഷണം അതിന് തന്നെ വിട്ടുകൊടുക്കണമെന്നുമാണ് കുമ്മനം ആവശ്യപ്പെട്ടത്. ദേവസ്വം പ്രസിഡന്റിന് രണ്ട് ഗുരുതരമായ പിഴവുകൾ പറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രോപകരണങ്ങൾ പുറത്തേക്ക് കൊണ്ടുപോകരുതെന്ന ഹൈക്കോടതി നിർദ്ദേശം ലംഘിച്ചതും, സംഭവം കോടതിയെ അറിയിക്കാതിരുന്നതും നിയമലംഘനമാണെന്നും കുമ്മനം പറഞ്ഞു. അതിനാൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം ബോർഡ് രാജിവയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: BJP leader Kummanam Rajasekharan says CBI investigation is essential in Sabarimala gold plating issue