Latest NewsNationalPolitics

യു.പി ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും: സര്‍വേ റിപ്പോര്‍ട്ട്

ഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് സിവോട്ടര്‍ സര്‍വ്വേ റിപ്പോര്‍ട്ട്. ബിജെപിക്ക് 403-ല്‍ 259 -267 സീറ്റുകള്‍ കിട്ടുമെന്നും എസ്പിക്ക് 107-119 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

നേതാക്കളില്‍ യോഗി ആദിത്യനാഥിനെ 40 ശതമാനം പേരും അഖിലേഷ് യാദവിനെ 27 ശതമാനം പേരും പിന്തുണയ്ക്കുന്നവെന്നാണ് സര്‍വ്വേ അഭിപ്രായപ്പെട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ 70 ശതമാനം പേരും തൃപ്തി അറിയിച്ചിട്ടുണ്ട്.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേ നിരീക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button