ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു; മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തു
ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആണ് നവ്യ ഹരിദാസ്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററിനെ തിരഞ്ഞെടുത്തു. എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനെ പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറായാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയുടെ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഷാജി രാഘവനെ കിസ്സാന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു.
Tag:BJP Morcha office leaders announced; Navya Haridas elected as Mahila Morcha state president