‘ഗോമൂത്ര’മാണ് തന്നെ കൊറോണയിൽ നിന്നും സംരക്ഷിച്ചത് : ബി.ജെ.പി എം.പി
ന്യൂ ഡെൽഹി: ഗോമൂത്രം കുടിക്കുന്നതിലൂടെ ശ്വാസകോശ അണുബാധയിൽ നിന്നും കൊറോണ വൈറസിൽ നിന്നും രക്ഷനേടാമെന്ന് മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂർ. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കൊറോണ രോഗം ബാധിക്കാത്തതെന്നും പ്രഗ്യ വെളിപ്പെടുത്തി .
‘ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് പ്രതിഫലവും വാഗ്ദാനം ചെയ്ത് ചിലർ രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന അവർക്ക് മാപ്പില്ല. എന്നാൽ ശിക്ഷ നൽകുന്നതെല്ലാം ദൈവമാണ്. എന്റെ വീട്ടിലിരുന്ന് ഞാൻ ജനങ്ങളെ സഹായിക്കുകയാണ്’ -പ്രഗ്യാസിങ് പറഞ്ഞു.
ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് പ്രഗ്യാസിങ് ഇക്കാര്യം തുറന്നടിച്ചത്. ഏതായാലും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
എന്നാൽ കൊറോണയ്ക്കെതിരായ ഗോമൂത്ര – ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു .