നിങ്ങള്‍ മദ്യപിക്കാറുണ്ടോ ?നിങ്ങളെ കാത്തിരിക്കുന്നത്…
മദ്യപിക്കുന്നവര്‍ നിരവധിയാണ്. അതേസമയം പല രീതിയില്‍ മദ്യപിക്കുന്നവര്‍ ഉണ്ട്. ചിലര്‍ സ്ഥിരമായി,മറ്റു ചിലരാകട്ടെ വല്ലപ്പോഴും .ചിലര്‍ക്ക് മദ്യം ഇല്ലാതെ പറ്റില്ല അങ്ങനെ നീളുന്നു . അതേസമയം അമിതമദ്യപാനം അര്‍ബുദത്തിനു കാരണമാകുന്നതായി നിലവില്‍ പഠനറിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ് .
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ദി ലാന്‍സെറ്റ് ഓങ്കോളജി ജേണലിലാണ് .കഴിഞ്ഞവര്‍ഷം അന്താരാഷ്ട്രതലത്തില്‍ 7,41,300 പേര്‍ക്കാണ് അമിതമദ്യപാനം കാരണം അര്‍ബുദം പിടിപെട്ടത്. ഇത് മൊത്തം രോഗികളുടെ 4.1 ശതമാനം വരും. ഇവരില്‍ 77 ശതമാനം പുരുഷന്മാരാണ്. കഴിഞ്ഞവര്‍ഷം ലോകത്താകെ 63 ലക്ഷം പേര്‍ക്കാണ് അര്‍ബുദം സ്ഥിരീകരിച്ചത്.
അന്നനാളം,കുടല്‍, കരള്‍, സ്തനാര്‍ബുദ രോഗമാണ് ഇതില്‍ കൂടുതല്‍ പേര്‍ക്കും റിപ്പോര്‍ട്ടുചെയ്തത്.മാത്രമല്ല 62,100 പേര്‍ക്കാണ് ഇന്ത്യയില്‍ അമിതമദ്യപാനം കാരണം രോഗം സ്ഥിരീകരിച്ചത്. ഇത് രാജ്യത്തെയാകെ അര്‍ബുദരോഗികളുടെ അഞ്ചുശതമാനം വരും. ലോകരാജ്യങ്ങളില്‍ അമിതമദ്യപാനം മൂലം അര്‍ബുദരോഗികളായവര്‍ കൂടുതലും മംഗോളിയയിലാണ്.ഇതിന് പുറമെ യൂറോപ്പ്, എഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ മദ്യ ഉപഭോഗം കൂടിവരുകയാണെന്നും പഠനം പറയുന്നു.
കുവൈത്തില്‍ മദ്യപാനം മൂലമുള്ള രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല .ഇനി മറ്റൊന്ന് കോവിഡ് ഇതിന് പ്രധാന കാരണമായെന്നും കണ്ടെത്തിയിട്ടുണ്ട്.അതേസമയം കണ്ടെത്തല്‍ ആശങ്കയുളവാക്കുന്നതാണെന്ന് പഠനത്തിനു നേതൃത്വംകൊടുത്ത ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിലെ ഗവേഷക പറയുന്നു.അര്‍ബുദം വരാനുള്ള ഒട്ടേറെ കാരണങ്ങളില്‍ ഒന്ന് തന്നെയാണ് അമിതമദ്യപാനം .അമിതമായി മദ്യപിക്കുന്ന ഒരാള്‍ക്ക് വന്‍കുടല്‍, കരള്‍, തുടങ്ങിയ അവയവങ്ങളില്‍ പെട്ടെന്ന് അര്‍ബുദം ബാധിച്ചേക്കാം. ആഹാര, ജീവിതശൈലീ അര്‍ബുദരോഗങ്ങളുടെ ഭാഗംതന്നെയാണ് അമിത മദ്യപാനവും. മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്.പണ്ട്ക്കാലങ്ങളില്‍ യോദ്ധാക്കള്‍ക്ക് ധൈര്യം പകരാനും ആഘോഷങ്ങള്‍ കേമമാക്കാനുമായിരുന്നു മദ്യം കൂടുതലും ഉപയോഗിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് സര്‍വസാധാരണമായി മാറി എന്നതാണ് വസ്തുത.
അതേസമയം അര്‍ബുധം മാറ്റിവച്ച് മദ്യപാനത്തിന്റെ അപകടവശങ്ങളെ കുറിച്ച് ചോദിച്ചാല്‍ ലിവര്‍ സീറോസിസ് എന്നായിരിക്കും ആദ്യ മറുപടി. പിന്നെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് മൂലമുള്ള അപകട സാധ്യതയും. എന്നാല്‍ ഇത് മാത്രമല്ല ഗവേഷകരുടെ അനുമാനമനുസരിച്ച് ഏതാണ്ട് 60ഓളം രോഗങ്ങള്‍ മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്.
ഇനി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മദ്യപാനം മൂലം ഓരോ വര്‍ഷവും മൂന്ന് മില്യണ്‍ ആളുകള്‍ മരിക്കുന്നുണ്ട് .2.3 മില്യണ്‍ ആളുകളെയാണ് ലോകത്ത് കുടിയന്മാരായി കണക്കാക്കിയിരിക്കുന്നത്. 33 ഗ്രാം ശുദ്ധമദ്യം ദിവസവും കഴിക്കുന്നവരാണ് ഈ കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിലും ഇപ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ കണക്ക് വ്യക്തമാക്കുന്നു.