സിപിഎമ്മിൽ ആര്‍ക്കും സര്‍വാധികാരി സ്ഥാനമോ അപ്രമാദിത്തമോ ഇല്ലെന്നും,മുഖ്യമന്ത്രി കൂട്ടായ നേതൃത്വത്തിൻ്റെ ഭാഗമാണെന്നും പാര്‍ട്ടിയ്ക്ക് അദ്ദേഹം വിധേയനാണെന്നും കോടിയേരി.

കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥരുടെ സാമര്‍ഥ്യം മുഖ്യമന്ത്രിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രതികരണം കേരള രാഷ്ട്രീയത്തിൽ ചർച്ചയായി. സിപിഎമ്മിൽ ആര്‍ക്കും സര്‍വാധികാരി സ്ഥാനമോ അപ്രമാദിത്തമോ ഇല്ലെന്നും,മുഖ്യമന്ത്രി കൂട്ടായ നേതൃത്വത്തിൻ്റെ ഭാഗമാണെന്നും പാര്‍ട്ടിയ്ക്ക് അദ്ദേഹം വിധേയനാണെന്നും കോടിയേരി പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തിൽ സിപിഐ തനകളുടെ മുഖപത്രത്തിലൂടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയതിനു പിറകെയാണ് കോടിയേരി ബാലകൃഷ്ണൻ്റെ പരോക്ഷ വിമര്‍ശനം ഉണ്ടായത്.
ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അന്ധമായി വിശ്വസിക്കാറില്ല, ഏറ്റവും അടുപ്പമുള്ളവര്‍ തെറ്റു ചെയ്താലും ആ നിമിഷം തന്നെ ബന്ധം വിച്ഛേദിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വിശ്വസിച്ച ഉദ്യോഗസ്ഥൻ ആ വിശ്വാസം ദുരുപയോഗം ചെയ്തതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും വിവാദസ്ത്രീയുമായി എം ശിവശങ്കറിന് അടുത്ത ബന്ധുമുണ്ടെന്ന് വ്യക്തമായെന്നും കോടിയേരി വ്യക്തമാക്കിയിരിക്കുന്നു. ഏറെ സമയം ഓഫീസിൽ ചെലവഴിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇത് മനസ്സിലായില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് കോടിയേരി ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് പറഞ്ഞത്. നിയമനങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടി വിലക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്യാറില്ല. കൺസള്‍ട്ടൻസി നിയമനങ്ങള്‍ സര്‍ക്കാര്‍ വേണ്ടെന്നു വെച്ചിട്ടില്ല. ഇപ്പോള്‍ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്നും പാര്‍ട്ടി ഭാവിയിൽ കരുതലെടുക്കുെമെന്നും കോടിയേരി പറയുകയുണ്ടായി.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് ദി ദിവാകരൻ എംഎൽഎയും ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളും വിട്ടുനിൽക്കുകയായിരുന്നു. പരിപാടിയിൽ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പങ്കെടുത്തെങ്കിലും ക്ഷണമുണ്ടായിരുന്ന മറ്റു നേതാക്കല്‍ വിട്ടു നിന്നു. പരിപാടിയുടെ ഉദ്ഘാടനത്തിൽ സ്പീക്കര്‍ പങ്കെടുത്തത് പാര്‍ട്ടിയിൽ നിന്ന് അഭിപ്രായം തേടിയ ശേഷമല്ലെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി പറഞ്ഞിട്ടുള്ളത്. പരിപാടിയിൽ സ്ഥലം എംഎൽഎ കൂടിയായ ദിവാകരനായിരുന്നു അധ്യക്ഷനാകേണ്ടിയിരുന്നത്. ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും വരില്ലെന്ന് ദിവാകരൻ സംഘാടകരെ അറിയിക്കുകയായിരുന്നു.
ചെറിയൊരു കടയുടെ ഉദ്ഘാടനമായിരുന്നു അത്. സ്പീക്കറെ പോലെ ഉന്നതമായ പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയും മണ്ഡലത്തിലെ മുതിർന്ന എംഎൽഎയും പങ്കെടുക്കേണ്ട പരിപാടിയാണ് അതെന്ന് തോന്നിയില്ല. നിർബന്ധമായും ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകരാരും തന്നോട് പറഞ്ഞിട്ടില്ല. ഗൗരവമായി ക്ഷണിച്ചിട്ടുമില്ല. തനിക്ക് പ്രധാനപ്പെട്ട ഒരു റോളില്ലാത്ത പരിപാടിയിൽ താൻ പങ്കെടുക്കാറുമില്ല. അതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോകാതിരുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം സ്പീക്കറും തന്നെ അറിയിച്ചിരുന്നില്ല. മികച്ച സ്പീക്കറായ ശ്രീരാമകൃഷ്ണന് ഇങ്ങനെയൊരു വീഴ്ച പറ്റിയതിൽ തനിക്കും വ്യക്തിപരമായ ദുഃഖമുണ്ട്. സി ദിവാകരൻ വ്യക്തമാക്കി.
സ്വപ്ന സുരേഷിൻ്റെ ദുരൂഹമായ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടികളിലെ സാന്നിധ്യവും ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ തന്നെ ഇൻ്റലിജൻസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നാണ് കോടിയേരി ബാലകൃഷ്ണൻ്റെ പരാമര്‍ശം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ സ്വപ്നയുടെ ഫ്ലാറ്റിൽ സ്ഥിരമായി പോയിരുന്ന വിവരവും ഫീൽഡിൽ നിന്ന് ലഭിച്ചിരുന്നുവെന്നാണ് മുതിര്‍ന്ന ഇൻ്റലിജൻസ് റിപ്പോർട്ട്. റേഞ്ചിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എഡിജിപിയ്ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയുടെ പക്കൽ എത്തുക. എന്നാൽ സ്വപ്നയുടെ റിപ്പോർട്ട് മാത്രം എവിടെ മുങ്ങിയെന്നാണ് മുഖ്യന് പോലും പറയാൻ കഴിയാത്തത്.