തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 72.67 ശതമാനം പോളിംഗ്.

തിരുവനന്തപുരം / കേരളത്തിൽ അഞ്ച് ജില്ലകളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. വോട്ടെ ടുപ്പിന്റെ സമയം അവസാനിച്ചിട്ടും പോളിംഗ് ബൂത്തുകളിൽ വോട്ടർ മാരുടെ നീണ്ട നിര കാണാമായിരുന്നു. ഒടുവിൽ ലഭിച്ച കണക്ക് പ്രകാ രം സംസ്ഥാനത്ത് 72.67 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തി യത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി യത്. രണ്ടാംഘട്ടത്തിലെ ജില്ലകളിൽ 10നും മൂന്നാംഘട്ടത്തിൽ 14നുമാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ 16ന് നടക്കും.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടു ഘട്ടങ്ങളിലായി 78.33% പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ 77.83%, രണ്ടാം ഘട്ടത്തിൽ 78.83% ആയിരുന്നു വോട്ടിങ് ശതമാനം. പോളിങ് പൊതുവെ സമാധാനപരമായിരുന്നു. കാട്ടാക്കടയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ സംഘർ ഷമുണ്ടായി. ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ വോട്ടുചെയ്യാനെത്തിയ അറുപത്തിയെട്ടുകാരനും റാന്നിയില്‍ വോട്ടുചെയ്തിറങ്ങിയ തൊണ്ണൂറുകാരനും കുഴഞ്ഞുവീണ് മരിച്ചു. മത്തായി, ബാലന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർഥി കോവിഡ് ബാധിച്ചു മരണപ്പെടുകയുണ്ടായി. എസ്.ഫ്രാൻസിസ് ആണു മരണപ്പെട്ടത്. തിരുവനന്തപുരം കോർപറേഷനിലെ പാളയം വാർഡിലെ ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച നാസറിനെ അറസ്റ്റ് ചെയ്തു.