indiaLatest NewsNationalNewsUncategorized

വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്‌മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്

വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്‌മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ താഴെയ്ക്ക് വീഴുകയായിരുന്നു. രാജീവ് ചന്ദ്രശേഖർ തന്നെയാണ് ഈ സംഭവം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞു. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചാല്‍ വീഴാനും പരുക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.
എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം. ഗുണപാഠം – ട്രെഡ് മില്‍ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.

Tag: BJP state president Rajeev Chandrasekhar injured after falling from treadmill while exercising

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button