keralaKerala NewsNationalPolitics
ബിജെപി വക്താവ് പ്രിന്റു മഹാദേവിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വധശ്രമ പരാമര്‍ശത്തില്‍ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്റുവിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാട് അല്ല. പ്രിന്റുവിനെ ഇക്കാര്യം അറിയിട്ടുണ്ട്. ബിജെപി മുന്നോട്ടുവെയ്ക്കുന്നത് വികസനമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Tag: BJP state president Rajeev Chandrasekhar rejected BJP spokesperson Printu Mahadev