HealthKerala NewsLatest News

ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും കടുത്ത ക്ഷാമം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് പൂര്‍ണമായി തീര്‍ന്നു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും കടുത്ത ക്ഷാമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് പൂര്‍ണമായി തീര്‍ന്നു. ലൈപ്പോസോമല്‍, ആംഫോടെരിസിന്‍ മരുന്നുകളാണ് തീര്‍ന്നത്. നിലവില്‍ 16 പേര്‍ ആണ് ഇവിടെ ചികിത്സയില്‍ ഉള്ളത്.

ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മരുന്ന് എത്തിക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചു. അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. മാനന്തവാടി സ്വദേശിയായ 65 കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

നേരത്തേ കൊവിഡ് ബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് ഇതിനെ തുടര്‍ന്ന് നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button