ബീഹാര്‍: മന്ത്രവാദത്തിന്റെ പേരില്‍ ഉയര്‍ന്നു വരുന്ന കൊലപാതക, പീഢന പരമ്പരകള്‍ നാം ദിനം പ്രതി കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഭാര്യയുടെ ഗര്‍ഭം അലസാതാരിക്കാന്‍ മന്ത്രവാദിയുടെ വാക്ക് കേട്ട് എട്ടുവയസ്സുള്ള ബാലികയെ ബലി നല്‍കിയ ഭര്‍ത്താവിന്റെയും കൂട്ടാളികളുടെയും കൊടും ക്രൂരതയാണ് പുറത്ത് വരുന്നത്.
ബീഹാറിലെ മുംഗേറിലാണ് സംഭവം. രാംനഗറില്‍ താമസിക്കുന്ന ദിലീപ് കുമാര്‍ എന്ന വ്യക്തിക്ക് വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിന് ശേഷം ഒരു കുഞ്ഞ് ഉണ്ടാകാന്‍ പോകുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടുന്ന സൗഭാഗ്യത്തെ എന്തുവില കൊടുത്തും സ്വന്തമാക്കാനായി മന്ത്ര വാദിയെ സമീപിച്ചു. ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാന്‍ പെണ്‍കുട്ടിയെ ബലി നല്‍കണമെന്നും കന്യകയായ പെണ്‍കുട്ടിയുടെ കണ്ണും രക്തവും അഭിഷേകം ചെയ്ത ചരട് യുവതി ധരിക്കണമെന്നും മന്ത്രിവാദി ഇയാളോട് പറഞ്ഞു.
ഇതിനായി ബലി നല്‍കാന്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് നടന്ന ഇയാളുംകൂട്ടുകാരും വീട്ടിലേക്ക് പോകുകയായിരുന്ന ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്ത് ആന്തരികാവയവങ്ങളില്‍ മുറിവേല്‍പ്പിച്ച് ബലി നല്‍കി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചു. മൃതേദഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അന്വേഷണത്തില്‍ പോലീസ് പ്രതിയുടെ വീട്ടിലേക്ക് പോയപ്പോള്‍ മന്ത്രവാദം നടത്തിയ ചരട് പ്രതിയുടെ ഭാര്യയുടെ കൈയില്‍ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തു. മന്ത്രവാദിയുടെ വാക്ക് വിശ്യസിച്ച് പെണ്‍കുട്ടിയെ ക്രൂരമായി കൊന്ന വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍.