Kerala NewsLatest News

തിമിംഗല ഛര്‍ദി കൈവശം വെച്ചവരെ അറസ്റ്റ് ചെയ്തതിന്റെ കാരണം ഇത്

കടല്‍ത്തീരത്ത് നിന്ന് കിട്ടിയ തിമിംഗല ഛര്‍ദി വിറ്റ് വന്‍തുക നേടിയ നിരവധി വാര്‍ത്തകള്‍ പല രാജ്യങ്ങളിളും അന്തര്‍ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായ സംഭവം എവിടേയും കേട്ടിട്ടില്ല. അതേസമയം തിമിംഗല ഛര്‍ദിയുമായി തൃശൂരില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടിയിലേറെ മൂല്യം വരുന്ന 18 കിലോ തൂക്കമുളള തിമിംഗല ഛര്‍ദിലാണ് തൃശ്ശൂരില്‍ പിടികൂടിയത്. വാടാനപ്പിള്ളി സ്വദേശി റഫീഖ് , പാലയൂര്‍ സ്വദേശി ഫൈസല്‍ , എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ ചേറ്റുവയില്‍ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഒരു ജീവിയെ കൊലചെയ്യാതെ കിട്ടിയ വസ്തു എങ്ങനെ അറസ്റ്റിലേക്ക് നയിച്ചുവെന്നത് പലരിലും സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ 1972 ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് തിമിംഗല ഛര്‍ദില്‍ വില്‍പനയ്‌ക്കെത്തിയവരെ അറസ്റ്റ് ചെയ്തത്. ഈ നിയമത്തില്‍ വിശദമാക്കുന്നത് അനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൗശല വസ്തുപോലുള്ളവ നിര്‍മ്മിക്കാന്‍ ആവാത്ത വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.

ഇത്തരം വസ്തുക്കള്‍ കേടുവരാതെ പാകപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവ നിര്‍മ്മിക്കുന്നതും കുറ്റകരമാണ്. അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്.

മൃഗങ്ങളുടെ തോല്‍, പല്ല്, കൊമ്പ്, എല്ല്, തോടുകള്‍, രോമങ്ങള്‍, മുടി, തൂവലുകള്‍, നഖം, കൂട്, മുട്ട എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. ലൈസന്‍സില്ലാതെ ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാവുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button