Kerala NewsLatest News
മംഗലാപുരത്ത് ബോട്ട് കപ്പലില്‍ ഇടിച്ചു തകര്‍ന്നു; രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കോഴിക്കോട്: മംഗലാപുരത്ത് പുറംകടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലില്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഏഴ് പേരെ കാണാതായി അഞ്ച് പേരെ രക്ഷപെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് ബേപ്പൂരില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
മഗംലാപുരം തീരത്തു നിന്നും 26 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം സംഭവിച്ചത്. 14 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട തൊഴിലാളികളില്‍ ഏഴ് പേര് തമിഴ്നാട് സ്വദേശികളാണ്.