CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്.

തിരുവനന്തപുരം/ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്ന സാഹചര്യത്തിലാണിത്. വിചാരണ കോടതി പക്ഷ പാതപരമായി പെരുമാറിയെന്നും, മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി ആരോപിച്ചിരുന്നു. പ്രതിഭാഗം കോടതി മുറിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ ജഡ്ജി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്നതുൾപ്പടെ ഗുരുത രമായ ആരോപങ്ങളാണ് ഹർജിയിൽ ഉള്ളത്. അതേസമയം, സ്‌പെ ഷൽ പ്രോസിക്യൂട്ടർ രാജിവച്ച സാഹചര്യത്തിൽ തുടർനടപടികൾ സർക്കാർ വിചാരണകോടതിയെ അറിയിക്കുന്നുണ്ട്.