CovidKerala NewsLatest NewsLaw,

ലോക്ഡൗണ്‍ നിയന്ത്രണം ; അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അവലോകന യോഗം നടത്തും. കേരളത്തില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയപ്പോള്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണത്തെ കുറിച്ചുള്ള അവലോകന യോഗമാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുക.

അതേസമയം കോവിഡ് വ്യാപനവും ലോക്ഡൗണ്‍ നിയന്ത്രണവും ശക്തമാകുമ്പോഴും കഴിഞ്ഞ ദിവസം 19,948 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

13.13 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. അതിനാല്‍ തന്നെ നിയന്ത്രണത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന സൂചനയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button