indiaLatest NewsNationalNews

ധൻബാദ് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ്4 കോച്ചിലെ സീറ്റിൽ രക്തക്കറകൾ കണ്ടെത്തി

ധൻബാദ് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട ഗർഭസ്ഥ ശിശുവിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ട്രെയിനിലെ എസ്4 കോച്ചിലെ സീറ്റിൽ രണ്ട് ഇടങ്ങളിൽ രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ കുഞ്ഞിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ പരിശോധന നടത്തും. പ്രാഥമിക നിഗമനപ്രകാരം, ഗർഭസ്ഥ ശിശുവിനെ ആലുവ– ആലപ്പുഴ ഇടയിൽ ഉപേക്ഷിച്ചതായിരിക്കാം. ഇതിനാൽ ആ റൂട്ടിലെ ആശുപത്രികളിൽ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് മൊഴിയെടുക്കുന്നതോടൊപ്പം സ്ത്രീ യാത്രക്കാരുടെ പേരുകൾ പ്രത്യേകം വേർതിരിച്ച് രേഖപ്പെടുത്തും. ട്രെയിൻ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തെങ്കിലും കാര്യമായ സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഉപേക്ഷിക്കപ്പെട്ട ഭ്രൂണത്തിന് ഏകദേശം നാല് മാസത്തെ വളർച്ചയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

ആലപ്പുഴ ധൻബാദ് എക്സ്പ്രസിന്റെ സർവീസ് പൂർത്തിയായതിന് ശേഷം കോച്ചുകളിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ വേസ്റ്റ് ബിന്നിൽ ഭ്രൂണം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Tag: Body of unborn baby found abandoned in Dhanbad Express; Blood stains found on seat in S4 coach

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button