CinemaLatest News

ബോളിവുഡ് താരം രാജീവ് കപൂര്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നാണ്

ന്യൂദല്‍ഹി: ബോളിവുഡ് താരം രാജീവ് കപൂര്‍ അന്തരിച്ചു.58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.നടനെ കൂടാതെ സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും രാജീവ് കപൂര്‍ തിളങ്ങിയിരുന്നു.ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും മകനാണ് ഇദ്ദേഹം. ഋഷി കപൂറിന്റേയും രണ്‍ദീര്‍ കപൂറിന്റേയും സഹോദരന്‍ കൂടിയാണ്.

1983 ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 

1996 ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ആരതി സബര്‍വാളായിരുന്നു രാജീവ് കപൂറിന്റെ മുന്‍ഭാര്യ. 2001 ല്‍ വിവാഹിതരായ ഇവര്‍ 2003 ല്‍ വേര്‍പിരിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button