Kerala NewsLatest News
ഷവര്‍മയെ ചൊല്ലി മര്‍ദനം; 3 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊടുങ്ങല്ലൂര്‍: ഷവര്‍മയെ ചൊല്ലി കഫേയില്‍ കയറി മര്‍ദനം. സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോതപറമ്പ്് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കഫേ കാലിഫോര്‍ണിയ ഉടമ, പാര്‍ട്ട്ണര്‍ മര്‍ഷാദ്, ഭാര്യയും കഫേയിലെ ജീവനക്കാരിയുമായ ജസ്‌ന എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടവിലങ്ങ് സ്വദേശികളായ മൂന്നുപേരാണ് മര്‍ദിച്ചത്. ഓര്‍ഡര്‍ ചെയ്ത ഷവര്‍മ യഥാസമയം ലഭിച്ചില്ലെന്നും പറഞ്ഞ എണ്ണം ഉണ്ടായില്ലെന്നും ആരോപിച്ചായിരുന്നു ആക്രമം.
അതേസമയം, ഓര്‍ഡര്‍ നല്‍കിയ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടും മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്നും കഫേ ഉടമ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കാരായ മൂന്നുപേര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു.