CinemaentertainmentindiaNationalNews

ബോളിവുഡ് ചിത്രം റാഞ്ചനയുടെ ക്ലൈമാക്സ് AI ഉപയോഗിച്ച് മാറ്റി പ്രദർശിപ്പിച്ച സംഭവം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നടൻ ധനുഷ്

ആനന്ദ് എൽ. റായിയുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം റാഞ്ചനയുടെ ക്ലൈമാക്സ് AI ഉപയോഗിച്ച് മാറ്റി പ്രദർശിപ്പിച്ച സംഭവത്തിൽ നടൻ ധനുഷ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “സിനിമയോടുള്ള സ്നേഹത്താൽ…” എന്ന തലക്കെട്ടോടെ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്.

“AI ഉപയോഗിച്ച് ക്ലൈമാക്സ് മാറ്റിയ പുതിയ പതിപ്പ് എന്നെ ഏറെ അസ്വസ്ഥനാക്കി. പുതിയ അവസാനം ചിത്രത്തിന്റെ ആത്മാവിനെ തന്നെ ഇല്ലാതാക്കി. ഞാൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും അവർ അത് നടപ്പാക്കി. 12 വർഷം മുൻപ് ഞാൻ പങ്കെടുത്ത സിനിമയല്ല ഇത്,” എന്ന് ധനുഷ് കുറിച്ചു.

ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റമായ റാഞ്ചനയുടെ കഥ, നോർത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു തമിഴ് യുവാവിന്റെ ബാല്യകാല പ്രണയത്തെക്കുറിച്ചാണ്. സംഭവബഹുലമായ കഥാഗതി, നായകന്റെ മരണത്തോടെ അവസാനിക്കുന്ന ദുഃഖാന്ത്യത്തിലേക്ക് നീങ്ങുന്നുണ്ട്.

ഈ ദുഃഖകരമായ അവസാനം ചിലരെ അസ്വസ്ഥരാക്കി, ധനുഷ് മരിക്കാതെ ജീവിച്ചുനിൽക്കുന്ന ഒരു പുതിയ ക്ലൈമാക്സ് AI സഹായത്തോടെ സൃഷ്ടിക്കാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ, എ.ആർ. റഹ്മാന്റെ സംഗീതവും ധനുഷിന്റെ പ്രകടനവും ചേർന്ന് ഒരു റൊമാന്റിക് ക്ലാസിക് ആയി അറിയപ്പെടുന്ന ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എൽ. റായ് പ്രതികരിച്ചത്, “ഈ പ്രവൃത്തി സിനിമയോട് കാണിക്കുന്ന ഒരു വഞ്ചനയാണ്” എന്നായിരുന്നു.

Tag: Bollywood film Ranjana’s climax was changed using AI; Actor Dhanush expresses strong protest

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button