Kerala NewsLatest News
വീടിന് നേരെ ബോംബേറ്
കൊല്ലം: ശാസ്താംകോട്ടയില്‍ വീടിന് നേരെ ബോംബേറ്. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെയാണ് വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞത്. രണ്ട് തവണയായി സെക്കന്‍ഡുകള്‍ ഇടവിട്ടാണ്് സ്‌ഫോടനമുണ്ടായത്.
അപകടത്തില്‍ വീടിന്റെ മുന്‍വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.