Kerala NewsLatest News

ഭാര്യയെ അപകടപ്പെടുത്താന്‍ ശരീരത്തില്‍ കെട്ടി വെച്ചത് ഇത്… ശേഷം സംഭവിച്ചത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: ഭാര്യയെ ഭീഷണിപ്പെടുത്താനായി ശരീരത്ത് സ്‌ഫോടകവസ്തു കെട്ടിവെച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. പിണങ്ങി താമസിച്ചിരുന്ന ഭാര്യയെയും മക്കളേയും അപകടപ്പെടുത്താനായി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ യുവാവാണ് മരിച്ചത്. ഇളമ്പ സ്വദേശി മുരളീധരനാണ് സംഭവത്തില്‍ മരിച്ചത്. ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരന്‍ മദ്യപിച്ച് വീട്ടിലെത്തി. വീടിനടുത്ത് റബ്ബര്‍ തോട്ടത്തില്‍ വന്ന് വെടിമരുന്ന് കത്തിച്ച ശേഷം വീട്ടിലേക്ക് ഓടി കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ ദേഹത്തുകെട്ടിവച്ച സ്‌ഫോടകവസ്തുവിന് തീ കൊളുത്തിയ ശേഷം ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറഞ്ഞത്.

വീടിന്റെ മുറ്റത്ത് എത്തും മുമ്പ് തന്നെ പൊട്ടിത്തെറി നടന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മുരളീധരന്‍ തെറിച്ച് വീണ് മരിച്ചു. മുരളീധരന്റെ ഭാര്യയും കുട്ടിയും തൊട്ടടുത്തത് ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. ഭാര്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.ജോലി ചെയ്തിരുന്ന പാറമടയില്‍ നിന്നാകാം ഇയാള്‍ക്ക് സ്‌ഫോടകവസ്തു ലഭിച്ചതെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇയാളുടെ ശരീരം ചിന്നിച്ചിതറി.

തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന ഭാര്യയും മക്കളം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇയാള്‍ എഴ് മാസമായി ഭാര്യയുമായി പിണക്കത്തിലാണ്. വാമനപുരം പെയ്ക മുക്കില്‍ ക്വാറി തൊഴിലാളിയാണ് മരിച്ച മുരളീധരന്‍. മുരളി കത്തിച്ചുപിടിച്ച് കൊണ്ടുവന്ന സ്‌ഫോടകവസ്തുവും വീട്ടിലുണ്ടായിരുന്ന ആറുപേര്‍ക്കുമിടയിലെ സമയം വെറും പത്ത് സെക്കന്‍ഡ് മാത്രമായിരുന്നു. പക്ഷേ, അതിനുമുന്‍പ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. വീട്ടിലെത്തിയിട്ടാണ് സ്‌ഫോടനമുണ്ടായതെങ്കിലും കുട്ടികളുള്‍പ്പെടെ ആറുപേര്‍ അപകടത്തില്‍പ്പെടുമായിരുന്നു.

പിണങ്ങിയതിന്റെ പ്രതികാരം തീര്‍ക്കാനാകാം ഇങ്ങനെയെത്തിയതെന്നാണ് പോലീസ് കരുതുന്നത്. പാറമടയില്‍ ജോലിചെയ്യുന്ന മുരളിക്ക് സ്‌ഫോടകവസ്തുവിന്റെ പ്രഹരശേഷി നന്നായി അറിയാമെന്നതിനാല്‍ സ്‌ഫോടനം ബോധപൂര്‍വം ആസൂത്രണം ചെയ്തതാകാമെന്നാണ് പോലീസ് പറയുന്നത്. മുറ്റത്ത് കാല്‍വയ്ക്കുന്നതിനുമുമ്പ് കത്തിപ്പടരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മുരളി വീട്ടിലെത്തിയശേഷമാണ് പൊട്ടിത്തെറിയുണ്ടായിരുന്നതെങ്കില്‍ ഇവര്‍ ആറുപേര്‍ക്കുകൂടി അപകടം പറ്റുന്നതിനുപുറമേ വീടും തൊട്ടടുത്ത വീടും തകരുമായിരുന്നു. സമീപത്തുളള വീട്ടിലും ആളുകളുണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം രണ്ട് കിലോമീറ്റര്‍ അകലെയുളള് നാട്ടുകാരെയും ഭീതിയിലാക്കി. മുരളി കൊണ്ടുവന്ന സ്‌ഫോടകവസ്തു പാറമടയില്‍നിന്നുള്ളതാണെങ്കില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളതാണോയെന്നും അന്വേഷിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button