Latest NewsNationalUncategorized
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന് കൊവിഡ് പോസിറ്റീവ്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന് കൊവിഡ് 19 പോസിറ്റീവ്. തിങ്കളാഴ്ച്ച നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നെന്ന് അദ്ദേഹം തന്നേയാണ് ട്വീറ്റ് ചെയ്തത്. കൊവിഡ് പോസിറ്റീവ് ആണെന്ന് ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി അടുത്ത് ഇടപഴകിയവരോട് പരിശോധന നടത്താനും നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരെ സന്ദർശിക്കാൻ ഡൽഹിയിലേക്ക് പോകുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
കൊവിഡ് പോസിറ്റീവ് ആണെന്നും മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.