keralaKerala NewsLatest News
ക്ലിഫ് ഹൗസിനും ജില്ലാ കോടതിക്കും വീണ്ടും ബോംബ് ഭീഷണി സന്ദേശം

ക്ലിഫ് ഹൗസിനും ജില്ലാ കോടതിക്കും വീണ്ടും ബോംബ് ഭീഷണി സന്ദേശം. ജില്ലാ കോടതിയിലേക്കാണ് സന്ദേശം എത്തിയതെന്നും ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ബോംബ് പൊട്ടിത്തെറിക്കുമെന്നുമാണ് ഭീഷണിയിൽ പറഞ്ഞിരുന്നത്.
പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചില നാളുകളായി പോലീസിനെ വട്ടം ചുറ്റിക്കുന്ന അതേ അജ്ഞാതനാണെന്നാണ് ഈ വ്യാജ സന്ദേശത്തിനും പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നത്. തമിഴ്നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളോടെയാണ് സന്ദേശം എത്തിയതെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.
Tag: Another bomb threat message to Cliff House and District Court