കോവിഡ്, പ്രതിരോധനടപടി ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധനടപടി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് നടക്കും. സംസ്ഥാനം വീണ്ടും ഒരു അടച്ചുപൂട്ടലിലേക്ക് പോവേണ്ടതില്ല എന്നാണ് ഭൂരിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. ആസാഹചര്യത്തില്‍ നിലവില്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനുള്ള തീരുമാനങ്ങളാവും ഇന്നുണ്ടാവുക.
പോലീസിനെ അടക്കം ഉപയോഗിച്ചാവും നിയന്ത്രണങ്ങളും നിയമനകളും കര്‍ശനമാക്കുക.കൂടാതെ ശിക്ഷ നടപടികളും കടുപ്പിക്കും. അതേസമയം സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫും പോഷകസംഘടനകളും നടത്തി വന്നിരുന്നു ആള്‍ക്കൂട്ടസമരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടസമരങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ബി ജെ പി നിലപാട് വ്യക്തമാക്കിയിട്ടില്ല .