റെയില്‍വേ തീവണ്ടി കോച്ചുകളില്‍ പുതിയ ബുക്കിങ് കോഡുകള്‍ ഒരുങ്ങുന്നു.
കൊച്ചി: റെയില്‍വേ തീവണ്ടി കോച്ചുകളില്‍ പുതിയ പരിഷ്‌കരണങ്ങള്‍ ഒരുങ്ങുന്നു. തീവണ്ടി കോച്ചുകളില്‍ പുതുതായി ‘അനുഭൂതി’, ‘വിസ്താഡോം’, എ.സി. ത്രീടയര്‍ ഇക്കണോമി എന്നീ കോച്ചുകള്‍ കൂടെ ഉള്‍പ്പെടുത്തിയതോടെ റെയില്‍വേ ബുക്കിങ് കോഡുകളില്‍ മാറ്റം വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം പരിഷ്‌കരിച്ച പുതിയ കോച്ചുകള്‍ ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. കേരളത്തില്‍ പുതിയ കോച്ചുകള്‍ എത്തുന്നതിന് അനുസരിച്ച് കേരളത്തിലെ ബുക്കിങ് കോഡ് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
83 ബെര്‍ത്തുകളുള്ള എ.സി. ത്രീടയര്‍ ഇക്കണോമി കോച്ച് കേരളത്തിലോടുന്ന തീവണ്ടികളില്‍ ഉള്‍പ്പെടുത്തും എന്ന സൂചനകളുണ്ട്.
അങ്ങനെയാണെങ്കില്‍ അത് എത്തുന്നതിനനുസരിച്ച് നിരക്ക് നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വിസ്താഡോം കോച്ചുകള്‍ ഇപ്പോഴുള്ളത് ദാദര്‍ (മുംബൈ) – മഡ്ഗാവ് (ഗോവ) തുടങ്ങിയ റൂട്ടുകളിലാണ്.