Latest NewsNews
മൂന്നുമക്കള്‍ വീതമുള്ള നിരവധി കേന്ദ്രമന്ത്രിമാര്‍ ഉണ്ട്; ദ്വീപുകാര്‍ക്ക് അത് അയോഗ്യതയും വിലക്കും, രൂക്ഷ വിമര്‍ശനവുമായി എം.പി. മഹുവാ മോയിത്ര
ഡല്‍ഹി: രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് കല്‍പിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനിര്‍മാണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര. ട്വിറ്ററിലൂടെയാണ് മഹുവയുടെ പ്രതികരണം.
മൂന്നുമക്കള്‍ വീതമുള്ള നിരവധിപേരില്‍ ഉള്‍പ്പെടുന്നവരാണ് നിലവിലെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും റോഡ് ഗതാഗത മന്ത്രിയും. അപ്പോള്‍ എങ്ങനെയാണ് രണ്ട് മക്കളില്‍ കൂടുതലുള്ളത് ലക്ഷദ്വീപിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അയോഗ്യതയാക്കുന്ന കരടു നിയമം അവതരിപ്പിക്കാന്‍ ബി.ജെ.പി. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സാധിക്കുക- മഹുവ പ്രതികരിച്ചു .