Latest News
അഫ്ഗാന്‍ യുവതി സൈനിക വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി
ബര്‍ലിന്‍: യുഎസ് സൈനിക വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി അഫ്ഗാന്‍ യുവതി. ജര്‍മ്മനിയിലെ റാംസ്റ്റീന്‍ വ്യോമ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു യുവതിക്ക് പ്രസവ വേദന ഉണ്ടായത്. ജര്‍മ്മനിയില്‍ വിമാനം ഇറങ്ങിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിമാനത്തിനുളളില്‍ കയറി.
പ്രസവ വേദന തുടങ്ങിയ സമയത്ത് വിമാനം താഴ്ത്തി പറത്തി വിമാനത്തിനുള്ളിലെ വായു സമ്മര്‍ദ്ദം വര്‍ധിപ്പിച്ചാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചത്. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും യുഎസ് ആര്‍മി അറിയിച്ചു. യുഎസ് മിലിട്ടറിയാണ് പ്രസവ വാര്‍ത്ത ട്വീറ്റ് ചെയ്തത്.