Editor's ChoiceLatest NewsLocal NewsNationalNewsSports

കൈവിട്ട കളി തിരിച്ച് പിടിച്ച് ബൗളര്‍മാര്‍; സണ്‍റൈസേഴ്സിനെ 10 റണ്‍സിന് തകര്‍ത്ത് ആര്‍.സി.ബി

ഐ.പി.എല്ലിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തുടക്കം. 10 റൺസിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂർ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറിൽ 153 റൺസിന് ഓൾഔട്ടായി.
 അർധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ മികവിൽ ഒരു ഷട്ടത്തിൽ ജയത്തിലേക്ക് കുതിച്ച ഹൈദരാ ബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. ബെയർ സ്റ്റോയെയും  വിജയ് ശങ്കറെയും

അടുത്തടുത്ത പന്തിൽ പുറത്താക്കി യുവേന്ദ്ര ചാഹലാണ് കളിയുടെ ഗതി മാറ്റിയത്. ഒരു ഘട്ടത്തിൽ 15 ഓവറിൽ രണ്ടിന് 121 റൺസെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 18 റൺസിൽ ഡേവിഡ് വാർണറെ നഷ്ടമായ ശേഷം ഒന്നിച്ച ബെയർസ്റ്റോ – മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്സിനെ താങ്ങിനിർത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്ത് നേരിട്ട് ഒരു സിക്സും മൂന്നു ഫോറുമടക്കം 34 റൺസെടുത്ത മുന്നേറിയ പാണ്ഡെയെ മടക്കി യൂവേന്ദ്ര ചാഹൽ തന്നെയാണ് ഈ കൂട്ട് കെട്ട് പൊളിച്ച് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നൽകിയതും.
അർധ സെഞ്ചുറി നേടിയ ബെയർസ്റ്റോ 16-ാം ഓവറിൽ മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. പിന്നിട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ബാംഗ്ലൂർ ജയം പിടിച്ചെടുത്തത്.ബാംഗ്ലൂരിനായി നാല് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങിയാണ് ചാഹൽ മൂന്നു വിക്കറ്റെടുത്തത്.
നവ്ദീപ് സെയ്നി, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. അരങ്ങേറ്റത്തിൽ അർധ സെഞ്ചുറി നേടിയ മലയാളിയായ ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്സുമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ആരോൺ ഫിഞ്ചിനൊപ്പം ബാംഗ്ലൂരിന് മികച്ച തുടക്കം സമ്മാനിച്ച ദേവദത്ത് 42 പന്തിൽ നിന്ന് എട്ടു ഫോറുകൾ സഹിതം 56 റൺസെടുത്താണ് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ച് – ദേവദത്ത് സഖ്യം 66 പന്തിൽ നിന്ന് 90 റൺസ് ബാംഗ്ലൂർ സ്കോറിലേക്ക് ചേർത്തു.
അടുത്തടുത്ത പന്തുകളിൽ ദേവദത്തും ഫിഞ്ചും മടങ്ങിയത് ബാംഗ്ലൂരിന്റെ സ്കോറിങ്ങിനെ ബാധിച്ചു. 27 പന്തിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 29 റൺസെടുത്താണ് ഫിഞ്ച് മടങ്ങിയത്.
പിന്നീട് 30 പന്തിൽ 51 റൺസെടുത്ത ഡിവില്ലിയേഴ്സാണ് സ്കോർ 150 കടത്തിയത്. ക്യാപ്റ്റൻ കോലി 14 റൺസെടുത്തു.നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണത്തെ ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുന്നത്.
ചൊവ്വാഴ്ച്ചത്തെ മത്സരത്തിൽ പ്രഥമ ഐ പി എൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്ങ്സിനെ നേരിടും. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. ഓൾറൗണ്ടർ ഇംഗ്ലണ്ട് താരം ബെൻസ്റ്റോക്കും മലയാളി താരം സഞ്ജു സാംസണും ഉൾപ്പെടുന്ന ശക്തമായ ബാറ്റിങ്ങ് നിരയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ കരുത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button