Kerala NewsLatest News
മലപ്പുറത്ത് കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
മലപ്പുറത്ത് കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. വീട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചത്. പെങ്കണ്ണിത്തൊടി സൈനുല്‍ ആബിദിന്റെ മകന് മുഹമ്മദ് സവാദാണ് മരിച്ചത്.
മലപ്പുറം ഇരിമ്ബിളിയത്ത് ആണ് സവാദ് മുങ്ങി മരിച്ചത്. ഒഴുക്കില്‍പ്പെട്ട സവാദിനെ രക്ഷിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാരാണ് സവാദിനെകരയ്ക്ക് കയറ്റിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.