Kerala NewsLatest News
മലപ്പുറത്ത് കഴുത്തില്‍ ചരടുകെട്ടി കസേരയിലിരുന്നു കറങ്ങിയ പത്തുവയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു
മലപ്പുറം: കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്നുകറങ്ങിയ കുട്ടി ചരടു കഴുത്തില്‍ക്കുരുങ്ങി മരിച്ചു. പാട്ടക്കരിമ്ബ് മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെയും ഒ പി മുനീറയുടെയും മകന്‍ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്. പറമ്ബ ഗവ. യു പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിനിടെ പിണങ്ങിയ റാഫിഹ് മുറിയില്‍ക്കയറി വാതിലടച്ച് ചരട് കഴുത്തിലിട്ട് കറങ്ങുന്ന കസേരയില്‍ ഇരുന്നു. കസേര കറങ്ങിയതോടെയാണ് ചരട് കഴുത്തില്‍ കുരുങ്ങിയതെന്നു കരുതുന്നു. രക്ഷിതാക്കള്‍ കുട്ടിയെ ഉടന്‍ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റിയാ ഫാത്തിമ, റെനാ ഫാത്തിമ, മുഹമ്മദ് റസല്‍