Editor's ChoiceKerala NewsLatest NewsNews
ഉത്തർപ്രദേശിൽ വാഹനാപകടം: ആറ് കുട്ടികളടക്കം 14 മരണം.

ലഖ്നൗ/ ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനാല് മരണം. മരിച്ചവരിൽ ആറ് പേർ കുട്ടിക ളാണ്. പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിൽ ഇന്നലെ അർധ രാത്രിയിലാണ് അപകടം നടന്നത്. മാണിക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബാബാബ്ഗഞ്ചിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തി ൽപ്പെട്ടത്. പതിനാല് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർ ട്ടത്തിനായി അയച്ചു.