സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം 21 ന് സഭയിൽ.

തിരുവനന്തപുരം/ കോവിഡ് പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം 22ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനമായി. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം 21 ന് സഭയുടെ പരിഗണനയ്ക്ക് വരും. കോവിഡ് പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടുള്ളത്. നേരത്തെ 28 വരെയാണ് സമ്മേളനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്.
കോവിഡ് പശ്ചാത്തലത്തിന്റെ കാര്യം പറഞ്ഞു നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നീക്കം സ്പീക്കർക്കെതിരെയുള്ള പ്രമേയം ചർച്ചചെയ്യാതിരിക്കാനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ പ്രമേയം ചര്‍ച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വിശദീകരണം.
കേരള നിയമ സഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർക്ക് എതിരായ ഒരു പ്രമേയം ചർച്ചയ്ക്ക് എത്തുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ചടത്തോളം സ്പീക്കർക്ക് എതിരെ ആരോപണം അക്കമിട്ടു നിരത്താൻ കിട്ടുന്ന അവസരം കൂടിയാണിത്. സ്പീക്കറെ സാധാ സഭാഅംഗത്തിന്റെ കസേരയിലിരുത്തി പ്രമേയം ചർച്ച ചെയ്യുമ്പോൾ ഡപ്യൂട്ടി സ്പീക്കറാവും സഭ നിയന്ത്രിക്കുക.