Kerala NewsLatest News
കൂട്ട സ്ഥലംമാറ്റം: 150ഓളം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത്

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ജീവനക്കാരായ കോഴിക്കോട് സ്വദേശികളെ കൂട്ടത്തോടെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി 150ഓളം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ രംഗത്തെത്തി.
നടപടി പിന്‍വലിക്കാത്ത പക്ഷം വരും ദിവസങ്ങളിലും പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം. സോണുകള്‍ക്ക് പുറത്തേക്ക് സ്ഥലം മാറ്റം നല്‍കില്ലെന്ന തീരുമാനം അട്ടിമറിച്ചു.
ഉത്തരവിറക്കും മുന്‍പ് ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പോലും സ്ഥലം മാറ്റം നല്‍കി തുടങ്ങിയ പരാതികളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചു.