Kerala NewsLatest News
കരുനാഗപ്പള്ളിയില്‍ പ്രഭാത സവാരിയ്ക്കിറങ്ങിയ 18കാരനെ കാണാതായി

കരുനാഗപ്പള്ളി: പ്രഭാത സവാരിയ്ക്കിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. അമൃതപുരി പറയകടവ് കല്ലുമ്മൂട്ടില്‍ വീട്ടില്‍ സുജിചന്ദ്രന്‍- പ്രവീണ ദമ്പതികളുടെ മകന്‍ ഏകനാഥ് (18) നെയാണ് കാണാതായത്.തിങ്കളാഴ്ച രാവിലെ 4.30 ഓടെ അമൃതാനന്ദമയി ആശ്രമത്തിന് മുന്നിലുള്ള വീട്ടില്‍ നിന്നും പ്രഭാത സവാരിയ്ക്ക് പോയതായിരുന്നു.പിന്നീട് വിദ്യാര്‍ത്ഥിയെക്കുറിച്ച് യാതൊരു വിവരവുമില്ല.
വെളുപ്പും നീലയും കലര്‍ന്ന ടീ ഷര്‍ട്ടും നിക്കറുമായിരുന്നു കാണാതാകുമമ്പോഴുള്ള വേഷം.ഏകദേശം 170 സെ.മി ഉയരം. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, 94961 05786 എന്ന ഫോണ്‍ നമ്ബരിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.