DeathLatest NewsNationalNews

‘മരണം പ്രവചിക്കുന്ന’ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു, 13കാരന്‍ തൂങ്ങിമരിച്ച നിലയില്‍

മുംബൈ: കലികാലമെന്നല്ലാതെ എന്ത് പറയാന്‍. മഹാരാഷ്ട്രയില്‍ കൗമാരക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ജനങ്ങളുടെ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കൗമാരക്കാരന്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു.

നാസിക്കിലെ ജാല്‍ഗാവ് നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. 13 വയസുള്ള കുട്ടിയാണ് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു കൃത്യമെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

കുട്ടി എപ്പോഴും മൊബൈലില്‍ തന്നെയാണ് സമയം ചെലവഴിച്ചിരുന്നതെന്ന് അമ്മാവന്‍ പൊലീസിനോട് പറഞ്ഞു. ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാന്‍ പോകുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈസമയത്തും മൊബൈല്‍ ഫോണില്‍ തന്നെയായിരിക്കും. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. മരണം പ്രവചിക്കുമെന്ന്്് അവകാശപ്പെടുന്ന വെബ്സൈറ്റ് കുട്ടി സന്ദര്‍ശിച്ചതായി കണ്ടെത്തി. വെബ്സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button