”ഇന്ത്യയിലെ സാധാരണക്കാരുടെ പണച്ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നു”; ഇന്ത്യക്കെതിരെ ട്രംപിന്റെ മുൻ ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ വിമർശനം
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്നിലെ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി പിന്തുണ നൽകുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇന്ത്യയിലെ സാധാരണക്കാരുടെ പണച്ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുകയാണെന്നും, മോദി മികച്ച നേതാവാണെങ്കിലും പുടിനിന്റെയും ഷി ജിൻപിങിന്റെയും മുന്നിൽ ഇന്ത്യയും മോദിയും വഴങ്ങി നിന്നുവെന്നും നവാരോ വിമർശിച്ചു.
“പുടിൻ യുക്രെയ്ൻ ആക്രമിക്കുന്നതിന് മുൻപ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്നില്ല. ഇപ്പോൾ റഷ്യൻ റിഫൈനറികൾ കിഴിവിൽ എണ്ണ വിൽക്കുന്നു, അത് ഇന്ത്യ ശുദ്ധീകരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രീമിയത്തിൽ വിൽക്കുന്നു. ഇതുവഴി റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം ലഭിക്കുന്നു.”
“ഇന്ത്യ റഷ്യയുടെ അലക്കുശാല മാത്രമാണ്” എന്നാണ് നവാരോയുടെ പരിഹാസം. ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയതിന് കാരണം ഇന്ത്യ തന്നെയാണ് താരിഫുകളുടെ “മഹാരാജാവ്” എന്നാണ് അദ്ദേഹത്തിന്റെ പരാമർശം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടർച്ചയായി വിമർശിച്ചുവരുന്ന നവാരോ, നേരത്തെ റഷ്യ–യുക്രെയ്ൻ യുദ്ധത്തെ “മോദിയുടെ യുദ്ധം” എന്ന് വിശേഷിപ്പിച്ചും വാർത്തകളിൽ നിറഞ്ഞിരുന്നു.
Tag: ‘Brahmins are getting rich at the expense of ordinary people in India’; Trump’s former advisor Peter Navarro criticizes India