കോപ അമേരിക്കയില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം
സവോ പോളോ: കോപ അമേരിക്കയില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. പെറുവിനെ ഏകപക്ഷീകമായ നാലു ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. കോപയിലെ ആദ്യ മത്സരത്തില്‍ വെനസ്വേലക്കെതിരെ വിജയിച്ച് രണ്ടാം അങ്കത്തിനിറങ്ങിയ ബ്രസീലിന് വെല്ലുവിളിയാകുന്നതില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ പെറുവിന് തുടക്കത്തിലേ പാളി. റിയോ ഡി ജനീറോയില്‍ 2019ല്‍ 3-1 ന് തോല്‍പിച്ച ആവേശം ഒട്ടും ചോരാതെ ബ്രസീല്‍ പുറത്തെടുത്തപ്പോള്‍ എതിരാളികള്‍ പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.
12-ാം മിനിറ്റില്‍ അലക്‌സ് സാന്ദ്രോ ബ്രസീലിനായി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ പെറു പെനാല്‍റ്റി ബോക്സില്‍ പന്തുമായെത്തിയ നെയ്മര്‍ എതിര്‍താരത്തെ തട്ടി വീണപ്പോള്‍ റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വാറിലൂടെ ഗോള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ 69-ാം മിനിറ്റില്‍ ബ്രസീല്‍ തങ്ങളുടെ ലീഡ് രണ്ടായി ഉയര്‍ത്തി. സൂപ്പര്‍ താരം നെയ്മറാണ് ഗോള്‍ നേടിയത്.
മത്സരത്തില്‍ പൂര്‍ണ്ണ അധ്യപത്യം നിലനിര്‍ത്തിയ ബ്രസീല്‍ അവസാന മിനിറ്റുകളില്‍ അടിച്ചുകൂട്ടിയത് രണ്ടു ഗോളുകളായിരുന്നു. നെയ്മര്‍ സൃഷ്‌ടിച്ച അവസരം ഗോളാക്കി എവര്‍ട്ടണ്‍ റിബേറോ(89) പന്ത് ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ ഡൈവിങ് കിക്കിലൂടെ റിച്ചാര്‍ലിസണ്‍ (93) ലക്ഷ്യം കണ്ടതോടെ ബ്രസീലിന്റെ ജയം അനായാസമാക്കി.