Latest NewsWorld

പരമ്പരാഗത രീതികൾ തിരുത്തി മാർപാപ്പ: സിനഡിന് ആദ്യ വനിതാ അണ്ടർ സെക്രട്ടറി

വത്തിക്കാൻ: ബിഷപ്പ് സിനഡിലേക്ക് ഒരു വനിതയെ തെരഞ്ഞെടുത്ത് ഫ്രാൻസിസ് മാർപ്പാപ്പ. ബിഷപ്പ് സിനഡിലെ അണ്ടർ സെക്രട്ടറി പദവിയിലേക്കാണ് ഫ്രാൻസ് സ്വദേശിനിയായ നഥാലി ബെക്വാർട്ടിനെ ഫ്രാൻസിസ് മാർപ്പാപ്പ തെരഞ്ഞെടുത്തത്. 2019മുതൽ സിനഡിൽ കൺസൾട്ടൻറ് ആയി സേവനം ചെയ്യുന്ന വനിതയാണ് നഥാലി. രണ്ട് അണ്ടർസെക്രട്ടറിമാരെയാണ് സിനഡിലേക്ക് ശുപാർശ ചെയ്തത്.

വനിതകളുടെ സജീവമായ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാണ് മാർപ്പാപ്പയുടെ പുതിയ തീരുമാനം. കത്തോലിക്കാ സഭയുടെ തീരുമാനം എടുക്കുന്ന നിലയിലേക്ക് വനിതകളുടെ പങ്ക് ഉയർത്താൻ ഉതകുന്നതായാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ തീരുമാനത്തെ വിലയിരുത്തുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദഗ്ധരായും കേൾവിക്കാരായും സിനഡിൽ പങ്കെടുക്കുന്ന വനിതകളുടെ എണ്ണം കൂടുതലാണെന്നും കർദ്ദിനാൾ മരിയോ ഗ്രെച്ച് പ്രതികരിക്കുന്നത്.

ഫ്രാൻസിൽ നിന്നുള്ള സന്യസ്തയായ നഥാലി 2019 മുതൽ സിനഡ് കൺസൾട്ടൻറാണ്. ഇനിമുതൽ സിനഡിലെ വോട്ടിംഗിൽ പങ്കെടുക്കാനുള്ള അവസരമാണ് നഥാലിക്ക് ഒരുങ്ങുന്നത്. വോട്ട് ചെയ്യാനധികാരമുള്ള ബിഷപ്പുമാരും കർദ്ദിനാളുമാരും വോട്ട് അവകാശമില്ലാത്ത വിദഗ്ധരും ചേർന്നതാണ് സിനഡ്. സിനഡിൻറെ ശരത്കാല സമ്മേളനം നടക്കുക 2022ലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button