ഇന്ത്യയുടെ കോവിഡ് വാക്‌സിൻ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നു.

വാഷിംഗ്‌ടൺ / കൊവിഡ് വാക്‌സിൻ കമ്പനികളിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ ചോർത്താൻ റഷ്യ, ഉത്തര കൊറിയ, രാജ്യങ്ങളിൽ നിന്നുള്ള ഹാക്കർമാർ ശ്രമിക്കുന്നതായി മെെക്രോസോഫ്റ്റ്. ഇന്ത്യയു ൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ ഏഴ് പ്രമുഖ ഫാർമാ കമ്പനിക ളെയാണ് ഹാക്കർമാർ ലക്ഷ്യമിടുന്നതെന്നാണ് മൈക്രോ സോഫ്റ്റ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കൊവിഡ് വാക്‌സിന്റെ ഗവേഷണത്തിലും നിർമാണത്തിലും ഏർപ്പെട്ടിരിക്കുന്ന ഫാർമസ്യൂ ട്ടിക്കൽ കമ്പനികളെയാണ് ഹാക്കർമാർ ലക്ഷ്യമിടുന്നതെന്നും മൈക്രോ സോഫ്റ്റ് വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യയ്ക്ക് പുറമെ കാനഡ,ദക്ഷിണ കൊറിയ, യു.എസ്, ഫ്രാൻസ്, എന്നി രാജ്യങ്ങളെയും ഹാക്കർമാർ ലക്ഷ്യം വച്ചിരിക്കുന്നു. അതേ സമയം ഹാക്കർമാരുടെ ശ്രമങ്ങൾ ഭൂരിപക്ഷവും ഇതുവരെ വിജയം കണ്ടിട്ടില്ല. ആക്രമണങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമ ല്ലെന്നും ഏതെങ്കിലും ശ്രമം വിജയം കണ്ടോയെന്ന് അറിയില്ലെന്നും മെെക്രോസോഫ്റ്റ് ബ്ലോഗിൽ പറഞ്ഞിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള സ്ട്രോൺഷ്യം, ഉത്തര കൊറിയയിൽ നിന്നുള്ള സിങ്ക്, സെറിയം എന്നീ ആക്രമണങ്ങൾ നടത്താൻ ശ്രമം നടന്നതായി മെെക്രോസോഫ്റ്റ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഹാക്കർമ്മാർ ലക്ഷ്യം വയ്ക്കുന്ന കമ്പനികൾ ഏതൊ ക്കെയെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ വെളിപ്പെടു ത്തിയിട്ടില്ല. അതേസമയം, കമ്പനികളെല്ലാം കൊവിഡ് വാക്സിൻ ഗവേഷണത്തിൽ ഏർപ്പെടുകയോ വികസിപ്പിക്കുകയോ ചെയ്യുന്നതാണെന്നും മൈക്രോ സോഫ്റ്റ് പറഞ്ഞിട്ടുണ്ട്.