CinemaKerala NewsLatest News

ബ്രോ ഡാഡിയടക്കം ഏഴ് സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക്

കൊച്ചി: ഷൂട്ടിംഗിന് അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് മലയാള സിനിമ തെലങ്കാനയിലേക്ക്. ഇന്‍ഡോര്‍ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെയാണ് മലയാള സിനിമ കേരളത്തിന് പുരത്തേക്ക മാറ്റിയത്. തെലങ്കാന, തമിഴ്‌നാട്ട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് വിവിധ മലയാള സിനിമകളുടെ ഷൂട്ടിംഗ് മാറ്റിയിരിക്കുന്നത്. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് നാളെ ഹൈദരാബാദില്‍ ആരംഭിക്കും. മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം ഏഴോളം മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റി.

കേരളത്തില്‍ തന്നെ ഷൂട്ടിംഗ് നടത്താന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ ഒരു വഴിയുമില്ലാത്തതിനെ തുടര്‍ന്നാണ്് ഹൈദരാബാദിലേക്ക് ഷൂട്ടിംഗ് മാറ്റേണ്ടി വന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ബ്രോ ഡാഡി കൂടാതെ ജിത്തൂ ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗും കേരളത്തില്‍ പ്ലാന്‍ ചെയ്തിരുന്നു. ഇടുക്കിയില്‍ വലിയൊരു സെറ്റും ഇട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ സിനിമയുടെ ഷൂട്ടിംഗും കേരളത്തിന് പുറത്തേക്ക് മാറ്റേണ്ട അവസ്ഥയാണ്.

18 മാസം മുന്‍പ് സെന്‍സര്‍ പൂര്‍ത്തിയായ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇത് എന്ന് തീയേറ്ററിലെത്തിക്കാനാവും എന്നറിയില്ല. പുതിയ ഷൂട്ടിങ്ങുകള്‍ എന്നു തുടങ്ങാനാകുമെന്നതിന് വ്യക്തതയില്ല. മുഖ്യമന്ത്രിയേയും സിനിമ മന്ത്രി സജി ചെറിയാനേയും എല്ലാം ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെട്ടു. നേരത്തെ ടെലിവിഷന്‍ പരിപാടികള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഷൂട്ടിംഗ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ രീതിയില്‍ സിനിമാ ഷൂട്ടിംഗും അനുവദിക്കണമെന്നാണ് ഫെഫ്ക അടക്കമുള്ള സംഘടനകളും ചലച്ചിത്ര സംഘടനകളും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.

കേരളത്തില്‍ നിന്നും പുറത്തേക്ക് ഷൂട്ടിംഗ് മാറ്റുന്നതോടെ ചിത്രത്തിന്റെ ബജറ്റിലും വലിയ വര്‍ധനയുണ്ടാവും. ഇന്‍ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതി കേരളത്തില്‍ കൊടുക്കാമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button