Uncategorized
പത്തും അഞ്ചും വയസുളള കുട്ടികളെ പീഡിപ്പിച്ചു, സഹാദരങ്ങള്‍ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ 10 വയസും അഞ്ച് വയസുമുളള കുട്ടികളെ പീഡിപ്പിച്ചതിന് സഹാദരങ്ങൾ അറസ്റ്റിൽ. പാച്ചല്ലൂർ സ്വദേശികളും സഹോദരൻമാരുമായ നൗഷാദ്, നവാസ് എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്.
മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ബന്ധുവീട്ടിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. ഇവിടെ വച്ചാണ് കുട്ടികളെ പലതവണ പീഡിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പ്രതികൾ ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ ചുമത്തി.