വയനാട് പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

വയനാട് പൂവന്നിക്കുംതടത്തില്‍ പന്നിക്കെണിയായി സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്നുണ്ടായ ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ചു. അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. ഇരുവരും കരിങ്കണ്ണിക്കുന്നില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് കോഴിഫാം നടത്തി വരികയായിരുന്നു. ഇവിടെയുണ്ടായിരുന്ന നായയും മറ്റു മൃഗങ്ങളും ഉണ്ടാക്കിയ ശല്യം ഒഴിവാക്കാനായി, പമ്പ് ഹൗസിന് സമീപം വൈദ്യുതി കെണി ഘടിപ്പിച്ച വയറിൽ നിന്ന് ഷോക്കേറ്റായിരുന്നു അപകടം. പുലർച്ചെയാണ് ഇരുവരും വൈദ്യുതി ഷോക്കേറ്റ് നിലത്തുവീണ നിലയില്‍ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നിയമവിരുദ്ധമായി വൈദ്യുതി ഉപയോഗിച്ച് കെണി സ്ഥാപിച്ച സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇരുവരുടേയും മൃതദേഹം കല്‍പ്പറ്റയിലെ ആശുപത്രികളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Tag: Brothers die tragically after being shocked by pig trap in Wayanad