CinemaLatest NewsLife StyleMovieUncategorized
‘പുളളിപ്പുലി’ ബിക്കിനിയിൽ ശിൽപ ഷെട്ടി; പ്രിയപ്പെട്ട ബീച്ചിൽ അവധിക്കാലം ആഘോഷിച്ച് താരം

ബിടൗണിലെ പുതുമുഖ നടിമാർക്കു വെല്ലുവിളിയായി ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരമാണ് ശിൽപ ഷെട്ടി. ആരോഗ്യകരമായ ജീവിതശൈലിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ശിൽപ തൻറെ ഹെൽത്തി റെസിപ്പികളും യോഗാമുറകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
യാത്ര ചെയ്യാനും ഇഷ്ടമുള്ള താരം ഇപ്പോൾ അവധിക്കാലം ആഘോഷിക്കുന്നതിൻറെ തിരക്കിലാണ്. ഇഷ്ട ഡെസ്റ്റിനേഷനായ മാലിദ്വീപിലാണ് ശിൽപ അവധിക്കാലം ആഘോഷിക്കുന്നത്. ഭർത്താവ് രാജ് കുന്ദ്രയ്ക്കൊപ്പമാണ് ശിൽപ അവധിക്കാലം ആഘോഷിക്കാൻ എത്തിയത്.

ഇതിൻറെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമായ മാലിദ്വീപിൻറെ ഭംഗി ആസ്വാദിക്കുകയാണ് ശിൽപ. പുളളിപ്പുലിയുടെ പ്രിൻറുകളുള്ള ബിക്കിനിയാണ് താരത്തിൻറെ വേഷം.