CovidLatest NewsNationalNews

യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.പനിയെ തുടര്‍ന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പ്നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റിവ് ആയിരുന്നു. ഇദ്ദേഹം കൊവിഡ് വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായതിന് പിന്നാലെ കൊവിഡ് വാക്സിന്‍്റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button