ഇ-സിം സേവനം ആരംഭിക്കാന്‍ ബിഎസ്എന്‍എല്‍
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി ഇ-സിം സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫിസിക്കൽ സിം കാർഡുകളുടെ ആവശ്യമില്ലാതെ മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കാനാകും എന്നതാണ് സേവനത്തിന്റെ പ്രത്യേകത.
പരമ്പരാഗതമായി സിം കാർഡ് ഇടേണ്ട രീതിക്ക് പകരം ക്യു ആർ കോഡ് സ്കാൻ ചെയ്ത് മൊബൈൽ കണക്ഷൻ ആക്ടിവേറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ബിഎസ്എന്‍എല്‍ കൊണ്ടുവരുന്നത്. ഡ്യുവൽ സിം ഫോണുള്ളവർക്കും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും പ്രാദേശിക നെറ്റ്‌വർക്കുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ സഹായമായിരിക്കും.
ബിഎസ്എന്‍എല്ലിന്റെ ഇ-സിം സേവനങ്ങൾ 2ജി/3ജി/4ജി കണക്ടിവിറ്റിക്ക് പിന്തുണ നൽകും. ഉപയോക്താക്കൾക്ക് ഫിസിക്കൽ സിമിനൊപ്പം തന്നെ ഒരു ഇ-സിം കൂടി ഉപയോഗിക്കാൻ കഴിയും. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ജിഎസ്എംഎ അംഗീകൃത സബ്സ്‌ക്രിപ്ഷൻ മാനേജ്മെന്റ് പ്ലാറ്റ്‌ഫോമായ “MOVE” വഴിയാണ് ഇ-സിം സേവനങ്ങൾ നൽകുന്നത്. ഇതിന്റെ വിതരണം ടാറ്റ കമ്മ്യൂണിക്കേഷന്‍സ് കൊളാബറേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (TCCSPL) മുഖാന്തിരമായിരിക്കും.
റിപ്പോർട്ടുകൾ പ്രകാരം, പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനായി ഇ-സിം സേവനം ആരംഭിക്കുന്നത് ഒരു നിർണായക മുന്നേറ്റം ആയിരിക്കുമെന്നാണ് വിലയിരുത്തൽ.
Tag: BSNL to launch e-SIM service