indiaLatest NewsNationalNews
ഡൽഹിയിൽ കെട്ടിടം തകർന്നു; 3 പേർക്ക് ദാരുണാന്ത്യം
ഡൽഹിയിലെ ദരിയാഗഞ്ചിൽ രണ്ട് നില കെട്ടിടം തകർന്നു വീണ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്നു പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12.14-ഓടെയാണ് അപകടത്തെകുറിച്ചുള്ള വിവരം ലഭിച്ചത്. ഉടൻ തന്നെ നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ ബലക്ഷയം തകർച്ചയ്ക്ക് കാരണമായിരിക്കാമെന്നു പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 12-ന് ഡൽഹിയിലെ വെൽക്കം പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച നാല് നില കെട്ടിടം തകർന്നുവീണു ഒരു കുടുംബത്തിലെ ആറുപേർ മരിച്ചതിന് ശേഷം, ഒരു മാസത്തിനുള്ളിൽ സംഭവിക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്.
Tag: Building collapses in Delhi; 3died