Kerala NewsLatest NewsUncategorized

സെഞ്ച്വറി എടുത്ത പെട്രോൾ വില; പെട്രോൾ പമ്പിൽ യുവാവിന്റെ സാങ്കൽപിക ക്രിക്കറ്റ്​ കളി: വൈറൽ

ആലപ്പുഴ: കുതിച്ചുയർന്ന ഇന്ധന വിലയിൽ​ പ്രതിഷേധിച്ച്‌​ പെട്രോൾ പമ്പിൽ യുവാവിന്റെ സാങ്കൽപിക ക്രിക്കറ്റ്​ കളി സമൂഹമാധ്യമങ്ങളിൽ വൈറലായി. ബാറ്റിങ്ങിനായി ക്രീസിലേക്ക്​ നടന്നടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്​ നായകൻ വിരാട്​ കോഹ്​ലിയെപ്പോലെ ബുധനാഴ്​ച രാവിലെ എട്ടോടെ പെട്രോൾ പമ്പിലെത്തിയ ജിഷ്​ണുവിനെക്കണ്ട്​ പമ്പ​ ജീവനക്കാരും പെട്രോൾ നിറക്കാനെത്തിയവരും ഒന്ന്​ അമ്പരന്നു.

ഹെൽമറ്റും പാഡും അണിഞ്ഞ്​ ബാറ്റുമായി വിരാടിന്റെ 18ാം നമ്പർ ഇന്ത്യൻ ജേഴ്​സിയിൽ എത്തി 100 രൂപക്ക്​ പെ​ട്രോളും നിറച്ച ശേഷമായിരുന്നു ജിഷ്​ണുവിന്റെ പ്രതിഷേധ ക്രിക്കറ്റ്​ കളി. തുടർന്ന്​ സാങ്കൽപിക ബൗളർമാരെ തുടരെ സിക്​സറും ഫോറും അടിച്ചുപരത്തി അതിവേഗം സെഞ്ചുറിയിലേക്ക്​. പമ്പിൽ പെട്രോൾ വില രേഖപ്പെടുത്തിയിരിക്കുന്ന ഡിസ്​പ്ലേ ബോർഡ്​ നോക്കി ഹെൽമറ്റും ബാറ്റും ഉയർത്തി സെഞ്ചുറി ആഘോഷം.

ജിഷ്​ണുവിന്റെ പ്രതിഷേധത്തിൽ കണ്ടുനിന്നവരും ഐദാർഢ്യം പ്രഖ്യാപിച്ചു. ഇത്​ വിഡിയോയിൽ പകർത്തിയ കൂട്ടുകാരൻ ജിതിൻ ദേവ് വിരാട്​ കോഹ്​ലി ബാറ്റ്​ ചെയ്യുമ്പോഴുള്ള കമ​ൻററിയുമായി എഡിറ്റ്​ ചെയ്​ത്​ സോഷ്യൽ മീഡിയയിൽ ഇടേണ്ട താമസം സംഭവം വൈറലുമായി. തടിപ്പണി ​തോഴിലാളിയായ ജിഷ്​ണുവിന്​ ഒരു ദിവസത്തെ അധ്വാനത്തിന്​ 600 രൂപയാണ്​ കിട്ടുന്നത്​. ​ഇതിൽ ജോലിയിടത്തേക്ക്​ പോകുന്നതിന്​ തന്നെ ഇപ്പോൾ 100 രൂപക്ക്​ മുകളിൽ പെട്രോൾ നിറ​ക്കേണ്ട ഗതികേടിലാണെന്ന്​ ജിഷ്​ണു പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button