indiaNationalNews

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാന്മാർക്ക് ജീവൻ നഷ്ടമായി

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പതിനഞ്ചോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. വാഹനത്തിൽ 23 പേർ ഉണ്ടായിരുന്നു. ഉധംപൂരിന് സമീപത്തെ കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. സേനയുടെ 187-ാം ബറ്റാലിയന്റെതാണ് വാഹനമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് എല്ലാ സാധ്യതപ്പെട്ട സഹായങ്ങളും ഉറപ്പാക്കിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ജില്ലാ കളക്ടർ സലോനി റായി സംഭവസ്ഥലത്തെ നേരിട്ട് നിരീക്ഷിക്കുകയും ബന്ധപ്പെട്ട വിവരങ്ങൾ കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി തന്റെ എക്സിൽ കുറിച്ചു.

Tag: Bus carrying CRPF jawans falls into gorge in Jammu and Kashmir; three jawans lose their lives

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button