പുലർച്ചെ ബസ് ഒരു ബൈക്കിൽ ഇടിച്ചു, വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി, പൊലിഞ്ഞത് 41 ജീവനുകൾ

കർണൂലിൽ ഹൈദരാബാദ്– ബെംഗളൂരു ദേശീയപാതയിൽ ബസ്സിനു തീപിടിച്ചതിന്റെ കാരണം ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബസിൽ 41 പേരാണ് ഉണ്ടായിരുന്നത്. 20 മരണം ഇതുവരെ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുലർച്ചെ ബസ് ഒരു ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് ബസ്സിനടിയിൽ കുടുങ്ങി മുന്നോട്ടു നീങ്ങുകയായിരുന്നു. ഈ സമയത്ത് ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും തീ ബസ്സിന്റെ ഇന്ധന ടാങ്കിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചന നൽകി. അപകടത്തിൽ ബൈക്ക് യാത്രികനും മരിച്ചു.
അപകടസമയത്ത് മിക്ക യാത്രക്കാരും ഉറങ്ങുകയായിരുന്നു. ചിലർ ജനലുകൾ തകർത്ത് രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 25-നും 35-നും ഇടയിൽ പ്രായമുള്ളവരാണ്. രക്ഷപ്പെട്ടവരിൽ രണ്ട് കുട്ടികളും ഡ്രൈവറും സഹ ഡ്രൈവറും ക്ലീനറും ഉൾപ്പെടുന്നു.
പുലർച്ചെ 3-നും 3.10-നും ഇടയിലാണ് അപകടം നടന്നതെന്നും ടാങ്കിലുണ്ടായ ചോർച്ച തീപിടിത്തത്തിന് കാരണമായിരിക്കാമെന്നും കർണൂൽ ജില്ലാ കളക്ടർ അറിയിച്ചു. ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന ബസ് തീപിടിത്തമാണിത്. 2013 ഒക്ടോബർ 30-ന് ഇതേ റൂട്ടിൽ സ്വകാര്യ ബസ് കത്തി 45 പേർ മരിച്ചിരുന്നു. ബസ് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Tag: Bus hits bike in the early hours of the morning, causing a loud explosion, killing 41 people



