Editor's ChoiceKerala NewsLatest NewsLocal NewsNationalNews

പൊലീസ് തലപ്പത്ത് അഴിച്ചുപണി, സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായും, എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും ബി. ​സ​ന്ധ്യയെ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യും നിയമിച്ചു.

തി​രു​വ​ന​ന്ത​പു​രം /2020 അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പൊലീസ് തലപ്പത്ത് സംസ്ഥാന സർക്കാർ അഴിച്ചുപണി നടത്തി. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായും, എ.ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും സർക്കാർ നിയമിച്ചു. ഐ.ജ ശ്രീ​ലേ​ഖ വി​ര​മി​ച്ച ഒ​ഴി​വി​ല്‍ ബി. ​സ​ന്ധ്യയെ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​ക്കി. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യാ​ണ് ബി. ​സ​ന്ധ്യയെ നിയമിച്ചത്. വി​ജ​യ് സാ​ഖ​റെ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​.ഡി.​ജി​.പി​യായും നി​യ​മി​ച്ചു.

യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായി നിയമിക്കാനും, ഷെയ്ക്ക് ദർവേഷ് സഹേബിനെ കേരള പൊലീസ് അക്കാഡമി ഡയറക്ടറാക്കാനും, എഡിജിപി അനിൽകാന്തിനെ റോഡ് സേഫ്റ്റി കമ്മീഷണറാക്കാനും, സ്പർജൻ കുമാറിനെ ക്രൈം ബ്രാഞ്ച് ഐ.ജിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. എ.അക്ബർ തൃശ്ശൂർ റേ‌‌‌‌ഞ്ച് ഡിഐജിയും കെ.ബി. രവി കൊല്ലം എസ്.പിയാകും. രാജീവ് പിബിയെ പത്തനംതിട്ട എസ്.പിയായും, സുജിത് ദാസിനെ പാലക്കാട് എസ്.പിയായും, കണ്ണൂർ എസ്.പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ.പി 4 ൻ്റെ ചുമതല നൽകാനും, ആർ ഇളങ്കോയെ കണ്ണൂർ കമ്മീഷണറാക്കാനും, നവനീത് കുമാർ ശർമ്മയെ കണ്ണുർ റൂറൽ എസ്പിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button